ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. സുപ്രീംകോടതി നേരത്തെ നല്‍കിയ സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു.
ഇതോടെ വിചാരണ കോടതി ജഡ്ജി തന്നെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും കൂടുതല്‍ സമയം അനുവദിക്കുകയുമായിരുന്നു.
വിചാരണ നടപടികളുടെ പൂര്‍ത്തീകരണത്തിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് കത്ത് നല്‍കുകയായിരുന്നു. ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും കോടതിയെ ജഡ്ജി അറിയിച്ചിരുന്നു.
എന്നാല്‍, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്