Sunday, September 8, 2024

HomeNewsIndiaഹരിയാനയിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവ്

ഹരിയാനയിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവ്

spot_img
spot_img

ഗുരുഗ്രാം : ഹരിയാനയിലെ നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാൻ പഞ്ചാബ് – ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പൊളിക്കല്‍ നടപടികള്‍ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചത്.

ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. നോട്ടീസ് പോലും നല്‍കാതെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.

നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് യു.പി മോഡല്‍ പൊളിക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ചേരികളും കടകളും തകര്‍ത്ത അധികൃതര്‍ കഴിഞ്ഞ ദിവസം മൂന്നുനിലയുള്ള സഹാറ ഹോട്ടല്‍ ഉള്‍പ്പെടെ 16-ഓളം സ്ഥാപനങ്ങള്‍ തകര്‍ത്തിരുന്നു. നിയമവിരുദ്ധമായാണ് നിര്‍മാണമെന്നും വി.എച്ച്‌.പി ജാഥക്ക് നേരെ കല്ലേറുനടന്നത് ഈ കെട്ടിടങ്ങളില്‍നിന്നാണെന്നുമാണ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അശ്വനികുമാര്‍ പറഞ്ഞത്.

ടൗരു പട്ടണത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ 250ഓളം കുടിലുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തിയിരുന്നു. നല്‍ഹാര്‍ മെഡിക്കല്‍ കോളജിന് ചുറ്റുമുള്ള 2.6 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 12 സ്ഥലങ്ങളിലെ നിര്‍മാണവും ജില്ല ഭരണകൂടം തകര്‍ത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments