Sunday, September 8, 2024

HomeNewsIndiaഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി

ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി

spot_img
spot_img

ന്യൂഡൽഹി : ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും. ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കും എഎപിക്കുമെതിരെ കടുത്ത വിമർശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. അമിത് ഷാ തന്നെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

ഡൽഹി ഭരണ നിയന്ത്രണ ബിൽ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ‘‘ഡൽഹി ഭരണനിയന്ത്രണ ബിൽ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ’’ – അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴാണ് ഈ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും അതിൽനിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവർ ഇപ്പോൾ ആം ആദ്മി പാർട്ടിയോടു ചേർന്ന് എതിർക്കുന്നത്. കോൺഗ്രസ് ഇപ്പോൾ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാർ അഴിമതിക്കേസുകളുടെ ഫയൽ നശിപ്പിക്കാൻ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments