Sunday, September 8, 2024

HomeNewsIndiaസെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യുന്നു

സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യുന്നു

spot_img
spot_img

ചെന്നൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി രണ്ടാം ദിനവും ചോദ്യം ചെയ്യുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് ഇടയ്ക്ക് വിശ്രമിക്കാന്‍ സമയം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇഡി 200 ചോദ്യങ്ങളുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കരൂരില്‍ റെയ്ഡ് നടത്തിയപ്പോള്‍ കണ്ടെത്തിയ 60 ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖയില്‍ വിശദീകരണം തേടും.

ഇന്ന് ചോദ്യം ചെയ്യുന്നതിന് മുന്‍പായി രാവിലെ ഡോക്ര്മാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്.

കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments