Sunday, September 8, 2024

HomeNewsIndiaമഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി

മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി

spot_img
spot_img

മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി.എറിസ് എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 .

കഴിഞ്ഞ മെയിലാണ്പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്.

യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. നേരത്തെ രോഗം ബാധിച്ചവരിലും വാക്സിന്‍ സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതകളുണ്ടെങ്കിലും പ്രായമായവരില്‍ രോഗം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും അപകടാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണെന്നും യുകെ ആരോഗ്യ സംഘടനകള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments