Sunday, September 8, 2024

HomeNewsIndiaഎംപിയായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്

എംപിയായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്

spot_img
spot_img

ഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്.

ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വയനാട് സന്ദര്‍ശനം കൂടിയാണിത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ ജനങ്ങള്‍ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

അതേസമയം, എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവ് വൻ ആഘോഷമാക്കാൻ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments