Sunday, September 8, 2024

HomeNewsIndiaവനിതാ എംപിമാര്‍ക്ക് ഫ്ലൈയിങ് കിസ്സ് നല്‍കി; രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

വനിതാ എംപിമാര്‍ക്ക് ഫ്ലൈയിങ് കിസ്സ് നല്‍കി; രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

spot_img
spot_img

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്സഭ നടക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി വനിതാ എംപിമാര്‍ക്ക് നേരെ ഫ്ലൈയിങ് കിസ്സ് നല്‍കിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.

ഇതുസംബന്ധിച്ച്‌ രാഹുലിനെതിരെ ബിജെപിയുടെ വനിതാ എംപിമാര്‍ പരാതി നല്‍കി.

തനിക്കും മറ്റ് വനിതാ എംപിമാര്‍ക്കും രാഹുല്‍ ഫ്ലൈയിങ് കിസ്സ് നല്‍കിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. സ്ത്രീവിരുദ്ധനായ മനുഷ്യന് മാത്രമേ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന പാര്‍ലമെന്റിനകത്ത് ഫ്ലൈയിങ് കിസ്സ് നല്‍കാനാകൂ. ഇതുപോലെ മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments