Sunday, September 8, 2024

HomeNewsIndiaതിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രം

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രം

spot_img
spot_img

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ മോദി സര്‍ക്കാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ പാനലില്‍ ഉള്‍പ്പെടാത്താനാണ് നീക്കം.

രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസിനു പകരം രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്ന പാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ.

മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയെ അട്ടിമറിക്കുന്നതാണ് ബില്‍.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിയുടെ ഉപദേശം അനുസരിച്ചായിരിക്കണം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനം ഉറപ്പാക്കാൻ സര്‍ക്കാരിന്റെ പ്രത്യേക അധികാരത്തിനു പുറത്തുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു വിധി. ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരക്കാരനായി പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയാകും കമ്മിറ്റിയുടെ അധ്യക്ഷൻ. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരുമായി നിലനില്‍ക്കുന്ന ഉരസലുകള്‍ക്ക് ഇന്ധനം പകരുന്നതാണ് പുതിയ ബില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments