ഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ആരോപണങ്ങള്‍ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാല്‍ഗിക്കറോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാൻ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13 ന് കോടതി പരിഗണിക്കും