Sunday, September 8, 2024

HomeNewsIndiaഇത് ചെങ്കോട്ടയിലെ മോദിയുടെ അവസാന പ്രസംഗം: മമത ബാനര്‍ജി

ഇത് ചെങ്കോട്ടയിലെ മോദിയുടെ അവസാന പ്രസംഗം: മമത ബാനര്‍ജി

spot_img
spot_img

കൊല്‍ക്കത്ത: ചെങ്കോട്ടയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ അവസാന പ്രസംഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കളത്തിലിറങ്ങുകയാണ്. ഇനി ‘ഇന്ത്യ’ കളിക്കുമെന്നും മമത പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പശ്ചിമബംഗാളിലെ ബെഹാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചു നീക്കുക ( ഗരീബി ഹഠാവോ) എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കി.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക ( ഗരീബ് ഹഠാവോ) എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വളര്‍ച്ച തടഞ്ഞ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്ത് മികച്ച ശക്തിയായി മാറും.

തൃണമൂല്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തുടച്ചു നീക്കും. ബംഗാള്‍ ജനത ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments