Sunday, September 8, 2024

HomeNewsIndiaഹര്‍ ഘര്‍ തിരംഗ സൈറ്റില്‍ ദേശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫി അപ് ലോഡ് ചെയ്തത് 8.8 കോടിപ്പേര്‍

ഹര്‍ ഘര്‍ തിരംഗ സൈറ്റില്‍ ദേശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫി അപ് ലോഡ് ചെയ്തത് 8.8 കോടിപ്പേര്‍

spot_img
spot_img

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാകയ്‌ക്കൊപ്പമുള്ള സെല്‍ഫി എടുത്ത് ഹര്‍ഘര്‍തിരംഗ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തത് 8.8 കോടിപ്പേര്‍.

ഓഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ച് ഉച്ചയ്ക്ക് 12 മണിവരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയെറെപ്പേര്‍ ഫോട്ടോ അപ് ലോഡ് ചെയ്തത്. ദേശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പൗരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച അസാദി കി അമൃത് മഹോത്സവ് വേളയിലാണ് കഴിഞ്ഞവര്‍ഷം ജൂലായ് 22 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ഘര്‍തിരംഗ ക്യാമ്ബയിന്‍ ആരംഭിച്ചത്. പൗരന്മാരില്‍ ദേശസ്നേഹം വളര്‍ത്തുക ലക്ഷ്യമിട്ടാണ് ക്യാമ്ബെയിന്‍ ആരംഭിച്ചത്.

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവരോടും സാമൂഹികമാധ്യമങ്ങളിലെ പ്രൊഫൈല്‍ ഫോട്ടോ ദേശീയ പതാകയാക്കണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിന്റെ തന്റെ സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments