Sunday, September 8, 2024

HomeNewsIndiaസൈനിക വാഹനം മറിഞ്ഞ് ഒന്‍പത് സൈനികര്‍ മരിച്ചു

സൈനിക വാഹനം മറിഞ്ഞ് ഒന്‍പത് സൈനികര്‍ മരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: സൈനികവാഹനം കൊക്കയില്‍ വീണ് ഒന്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മു-കാഷ്മീരിലെ ലഡാക്ക് ജില്ലയില്‍പ്പെട്ട ലേയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ക്യാരിയില്‍ ഇന്നലെ വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം.കരു സൈനികക്യാന്പില്‍നിന്ന് ക്യാരിയിലേക്കു വരികയായിരുന്ന കരസേനയുടെ 311 മീഡിയം റെജിമെന്‍റ്(ആര്‍ട്ടിലറി) വിഭാഗത്തില്‍പ്പെട്ട സൈനികര്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ എട്ടു പേര്‍ ജവാൻമാരും ഒരാള്‍ ജൂണിയര്‍ കമ്മീഷൻഡ് ഓഫീസറുമാണ്.
പത്തു സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments