Sunday, September 8, 2024

HomeNewsIndiaകാവി നിറത്തിലുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി

കാവി നിറത്തിലുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി

spot_img
spot_img

ചെന്നൈ: കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി.

ഓറഞ്ച്-ഗ്രേ കൂട്ടിലുള്ള റേക്കാണ് ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയുടെ മേല്‍നോട്ടത്തില്‍ ട്രാക്കിലിറക്കിയത്. എട്ട് കോച്ചുകളുള്ള ട്രെയിൻ, കോച്ച്‌ ഫാക്ടറിയ്ക്കും പാഡി റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.

നിലവിലുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളിലും നിറം മാറ്റം പരീക്ഷിക്കും എന്ന തരത്തിലുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്തു വന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഒരു റേക്ക് മാത്രമാണ് പുതിയ നിറത്തില്‍ റെയില്‍വേ പുറത്തിറക്കിയത്.

വെള്ള നിറത്തിലുള്ള ട്രെയിൻ കോച്ചുകള്‍ക്ക് പെട്ടെന്ന് പൊടി പിടിയ്ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ നിറം പരീക്ഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments