Sunday, September 8, 2024

HomeNewsIndia'ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി': പ്രധാനമന്ത്രി

‘ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി’: പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യൻ അഭിമാനം ഉയര്‍ത്തി ചന്ദ്രയാൻ ചന്ദ്രനെ തൊട്ടപ്പോള്‍ ദേശീയപതാക വീശി ആഹ്‌ളാദം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്ന് ഐഎസ്‌ആര്‍ഓയ്ക്കൊപ്പം ചേര്‍ന്ന പ്രധാനമന്ത്രി, വിജയ നിമിഷം ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തില്‍ ‘ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍’ എന്ന് പറഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ, രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3- ന്‍റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ‘ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇന്ന്. ഈ മഹാവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ചരിത്രം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ അത്തരമൊരു ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുമ്ബോള്‍, ജീവിതം ധന്യമായി. ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണ്. ഇന്ത്യ മുഴുവൻ ഈ ചരിത്ര നിമിഷം ആഘോഷിക്കുകയാണ്’- മോദി പറഞ്ഞു.

ഓഗസ്റ്റ് 23 വൈകുന്നേരം 6.04-ടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments