Sunday, September 8, 2024

HomeNewsIndiaചന്ദ്രയാന്‍ ഹീറോകളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ഐഎസ്‌ആര്‍ഒ സന്ദര്‍ശിക്കും

ചന്ദ്രയാന്‍ ഹീറോകളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ഐഎസ്‌ആര്‍ഒ സന്ദര്‍ശിക്കും

spot_img
spot_img

ബെംഗളൂരു : ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ടഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരു ഐ എസ് ആര്‍ ഓയിലെത്തും.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവിടെ നിന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വീക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയും അവിടെ നിന്ന് ഐഎസ്‌ആര്‍ഒ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്‌ആര്‍ഒ) ശാസ്ത്രജ്ഞരെയും ഐഎസ്‌ആര്‍ഒ സംഘത്തെയും നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവിലെത്തുമെന്ന് അറിയിപ്പുണ്ട്. അതിനായി ആഗസ്റ്റ് 26 ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹം ബെംഗളൂരുവിലെത്തും, വൈകുന്നേരം 7 മണിക്ക് ഐഎസ്‌ആര്‍ഒ സന്ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം രണ്ട് മണിക്കൂറോളം ശാസ്ത്രജ്ഞര്‍ക്കൊപ്പം ഉണ്ടായിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments