മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് പത്തുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന സ്ലീപ്പര്‍ കോച്ചിലാണ് തീപിടുത്തം ഉണ്ടായത്.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആകെ 55 പേരാണ് കോച്ചില്‍ ഉണ്ടായിരുന്നത്.അഗ്നിരക്ഷാസേന സ്ഥലത്തെത്തി പൂര്‍ണമായും അണച്ചു.
പുലര്‍ച്ചെ 5.15നാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി 7.15 ഓടെ തീ പൂര്‍ണ്ണമായും അണച്ചു. പുനലൂര്‍- മധുര എക്സ്പ്രസില്‍ നാഗര്‍കോവിലില്‍ നിന്നാണ് സ്വകാര്യ കോച്ച് മധുരയിലെത്തിയത് അവിടെ മറ്റൊരു ലൈനിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു. തീ പടരുന്നത് കണ്ടതോടെ നിരവധി യാത്രക്കാര്‍ കോച്ചില്‍ നിന്നും പുറത്തുചാടി. ഓഗസ്റ്റ് 17ന് ലക്‌നോവില്‍ നിന്നും യാത്ര ആരംഭിച്ച സംഘം നാളെ കൊല്ലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് അപകടം