Sunday, September 8, 2024

HomeNewsIndiaയാത്രക്കാര്‍ മദ്യപിച്ച്‌ ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

യാത്രക്കാര്‍ മദ്യപിച്ച്‌ ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

spot_img
spot_img

4 യാത്രക്കാര്‍ മദ്യപിച്ച്‌ ബഹളം വച്ചതിനെ തുടര്‍ന്ന് ദുബായ്-കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി.

രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു 4 പേരെയും കൈമാറിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

അമിതമായി മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കിടുകയും ഉച്ചത്തില്‍ സംസാരിച്ച്‌ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാര്‍ ഇടപെട്ടെങ്കിലും ഇവര്‍ ശാന്തരായില്ല. തുടര്‍ന്നാണ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരില്‍നിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments