Sunday, September 8, 2024

HomeNewsIndiaഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടി

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടി

spot_img
spot_img

ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് വിമാന സവീസുകള്‍ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് വിമാനം റദ്ദ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഗോ ഫസ്റ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഗോ ഫസ്റ്റിന് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഡി.ജി.സി.എ. കഴിഞ്ഞ മാസം നല്‍കിയിരുന്നു. ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവര്‍ത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങള്‍കൊണ്ട് 114 പ്രതിദിന സര്‍വീസുകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.

മേയ് 2നായിരുന്നു ഗോ ഫസ്റ്റ് തങ്ങളുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണലിന് മുമ്ബാകെ സ്വമേധയാ പാപ്പരത്ത നടപടികള്‍ ഫയല്‍ ചെയ്യുകയും ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments