അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് രാജി. പിന്നീട് ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തമായിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാജിക്കത്ത് കൈമാറിയശേഷം മാധ്യമങ്ങളോട് സംസാരിച്ച രൂപാണി ബിജെപി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. ഗുജറാത്തിന്റെ വികസനത്തിന് ഒരു പുതിയ നേതൃത്വം വരുന്നത് നല്ലതാണ്. അതുകൊണ്ടാണ് രാജിവച്ചത്.
പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തകര്‍ പദവികള്‍ മാറുക എന്നത് ബിജെപിയില്‍ പതിവാണ്. ബിജെപിയുടെ പ്രവര്‍ത്തകനെന്ന നിലയില്‍ തുടര്‍ന്നും ചുമതലകള്‍ നിറവേറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.