Monday, December 23, 2024

HomeNewsIndiaറഷ്യന്‍ കല്‍ക്കരി കമ്ബനി ഇന്ത്യയില്‍ ഓഫീസ്‌ തുറക്കുന്നു

റഷ്യന്‍ കല്‍ക്കരി കമ്ബനി ഇന്ത്യയില്‍ ഓഫീസ്‌ തുറക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി; റഷ്യയിലെ ഏറ്റവും വലിയ കല്‍ക്കരി വിതരണ കമ്ബനിയായ സൈബീരിയന്‍ കല്‍ക്കരി എനര്‍ജി കമ്ബനി (എസ്യുഇകെ) ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു.

റഷ്യക്കെതിരെ അമേരിക്കയും യൂറോപ്പും ചുമത്തിയ ഉപരോധങ്ങള്‍ക്കിടയില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി വന്‍ തോതില്‍ വര്‍ധിച്ചതോടെയാണ് ഓഫീസ് തുറക്കുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച നിര്‍ണായകഘട്ടത്തിലാണെന്നും ഇന്ത്യ തങ്ങളുടെ മുഖ്യ കമ്ബോളമാണെന്നും സിഇഒ മാക്സിം ബസോവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അദ്ദേഹം അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

2022ലെ ആദ്യ പാദത്തില്‍ത്തന്നെ റഷ്യയില്‍നിന്ന് 1.25 മില്യണ്‍ ടണ്‍ കല്‍ക്കരി ഇന്ത്യ വാങ്ങി. ഉഷ്ണതരംഗം ആഞ്ഞടിച്ച മാസങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം ഊര്‍ജപ്രതിസന്ധിയില്‍ വീണത് റഷ്യന്‍ കമ്ബനിക്ക് നേട്ടമായിരുന്നു.

2021ല്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ രണ്ടിരട്ടിയാണ് ഈ മാസങ്ങളില്‍മാത്രം ഇന്ത്യ വാങ്ങിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments