Sunday, September 8, 2024

HomeNewsIndiaഇന്ത്യ വികസിപ്പിച്ച ആദ്യ 700 മെഗാവാട്ട് ആണവ നിലയം പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യ വികസിപ്പിച്ച ആദ്യ 700 മെഗാവാട്ട് ആണവ നിലയം പ്രവര്‍ത്തനമാരംഭിച്ചു

spot_img
spot_img

ഇന്ത്യ വികസിപ്പിച്ച ആദ്യ 700 മെഗാവാട്ട് ആണവ നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഗുജറാത്തിലെ കക്രപാര്‍ അറ്റോമിക് പവര്‍ പ്രോജക്ടില്‍ റിയാക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

‘ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ലോകത്തിലെ ഏറ്റവും വലിയ തദ്ദേശീയ 700 മെഗാവാട്ട് കക്രപാര്‍ ആണവനിലയം ഗുജറാത്തില്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍,’ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments