Sunday, September 8, 2024

HomeNewsIndiaചന്ദ്രയാൻ-3; റോവര്‍ പകര്‍ത്തിയ 3-ഡി വിസ്മയം പങ്കുവെച്ച്‌ ഐഎസ്‌ആര്‍ഒ

ചന്ദ്രയാൻ-3; റോവര്‍ പകര്‍ത്തിയ 3-ഡി വിസ്മയം പങ്കുവെച്ച്‌ ഐഎസ്‌ആര്‍ഒ

spot_img
spot_img

രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ പ്രഗ്യാൻ റോവര്‍ പകര്‍ത്തിയ 3-ഡി ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

നിലവില്‍ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങള്‍ ആസ്വദിക്കുന്നതിന് തടസ്സമില്ല. അനഗ്ലിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചന്ദ്രനിലെ വസ്തുക്കളെ പ്രഗ്യാൻ റോവര്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് വസ്തുക്കളെയോ ഭൂപ്രദേശത്തെയോ ലളിതമായ രീതിയില്‍ ത്രിമാന രൂപത്തില്‍ കാണുവാൻ സാധിക്കുന്ന രീതിയാണ്.

ഐഎസ്‌ആര്‍ഒയിലെ ലബോറട്ടറി ഫോര്‍ ഇലക്‌ട്രോ ഒപ്റ്റിക് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണ് റോവര്‍ അനഗ്ലിഫ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ വശങ്ങളില്‍ നിന്നായി എടുത്തിരിക്കുന്ന ചിത്രം ത്രിമാന രൂപത്തിലാണ് ഐഎസ്‌ആര്‍ഒ പങ്കുവെച്ചിരിക്കുന്നത്. പ്രഗ്യാൻ റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒന്നിന് മുകളിലായി മറ്റൊന്ന് വെച്ച്‌ വ്യത്യസ്ത നിറങ്ങളിലായി പ്രിന്റ് ചെയ്തിട്ടുള്ള ചിത്രമാണ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. വീണ്ടും ആവര്‍ത്തിച്ച്‌ കാണിക്കും വിധത്തില്‍ സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ ഉള്‍പ്പെടുത്തി ആവശ്യാനുസൃതം ഫില്‍ട്ടറുകളും ഉപയോഗിച്ചാണ് സ്റ്റീരിയോ ഇഫക്‌ട് പ്രാവര്‍ത്തികമാക്കുന്നത്.

ഗതി നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന നാവിഗേഷൻ ക്യാമറയായ നവക്യാം മുഖേന എടുത്ത ചിത്രമാണ് പ്രഗ്യാൻ റോവര്‍ പങ്കുവെച്ചിരിക്കുന്നത്. ശേഷം സ്റ്റീരിയോ ഇമേജുകള്‍ ഉപയോഗിച്ചാണ് ത്രീമാന ചിത്രത്തിന് രൂപം നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments