Sunday, September 8, 2024

HomeNewsIndiaകേരളത്തില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ്‌ തൃശൂര്‍ മൊഡ്യൂള്‍ നേതാവ്‌ അറസ്‌റ്റില്‍

കേരളത്തില്‍ ആക്രമണത്തിന് പദ്ധതി; ഐഎസ്‌ തൃശൂര്‍ മൊഡ്യൂള്‍ നേതാവ്‌ അറസ്‌റ്റില്‍

spot_img
spot_img

ചെന്നൈ : തീവ്രവാദ സംഘടനയായ ഐഎസിന്റെ തൃശൂര്‍ ആസ്ഥാനമായുള്ള മൊഡ്യൂളിന്റെ നേതാവ് സയ്യിദ് നബീല്‍ അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തു.

വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ നേപ്പാളിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈയില്‍ വച്ച്‌ എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേസില്‍ എൻഐഎ പ്രതി ചേര്‍ത്തിട്ടുള്ള അഹമ്മദില്‍ നിന്ന് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. “ദ ഹിന്ദു” വാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില്‍ അഷ്റഫ് എന്ന ആഷിഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയിരുന്നു.

തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments