Sunday, September 8, 2024

HomeNewsIndiaഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി; സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി; സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

spot_img
spot_img

ചെന്നൈ: സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി വാഗ്ദാനം ചെയ്ത സന്യാസിക്കെതിരെ കേസ്.

മധുര പൊലീസാണ് കേസ് എടുത്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെതായിരുന്നു പ്രകോപനപരമായ ആഹ്വാനം.

പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്.

‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച്‌ അതുമായി എന്റെയടുത്ത് വരുന്നവര്‍ക്ക് ഞാൻ 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കില്‍, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകള്‍.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്നാടിനു വേണ്ടി ജീവൻ ബലി കൊടുക്കാൻ തയാറായ വ്യക്തിയുടെ ചെറുമകനാണു താനെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. തന്റെ തലമുടി ചീകിവയ്ക്കാൻ വെറും 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു സന്യാസിയുടെ 10 കോടി രൂപ വാഗ്ദാനത്തിന് ഉദയനിധിയുടെ മറുപടി.

ശനിയാഴ്ച ചെന്നൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments