Sunday, September 8, 2024

HomeNewsIndiaസഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

spot_img
spot_img

ജാവലിന്‍ തലയിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്.മഹാരാഷ്ട്രയിലാണ് സംഭവം

മഹാരാഷ്ട്ര മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഹുജേഫ ജാവലിന്‍ എറിഞ്ഞതിന് പിന്നാലെ സുഹൃത്ത് അത് തിരിച്ചെറിഞ്ഞതറിയാതെയാണ് അപകടമുണ്ടായത്.

ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊള്ളുകയായിരുന്നു.
ജാവലിന്‍ ഇടിയേറ്റ ഹുജേഫ താഴെ വീണെന്നും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.

അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന്‍ ബന്ധുപവാര്‍ പ്രതികരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments