Sunday, September 8, 2024

HomeNewsIndiaഎംഎല്‍എമാരുടെ ശമ്ബളം മാസം 40,000 രൂപ കൂട്ടുമെന്ന് മമത ബാനര്‍ജി

എംഎല്‍എമാരുടെ ശമ്ബളം മാസം 40,000 രൂപ കൂട്ടുമെന്ന് മമത ബാനര്‍ജി

spot_img
spot_img

കൊല്‍ക്കത്ത: നിയമസഭാംഗങ്ങളുടെ ശമ്ബളത്തില്‍ വൻ വര്‍ധന പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.

എംഎല്‍എമാരുടെ മാസ ശമ്ബളം 40,000 രൂപ വീതം കൂട്ടും. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് വര്‍ധന പ്രഖ്യാപിച്ചത്. വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്ബളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.

താൻ ദീര്‍ഘനാളായി ശമ്ബളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്ബളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്ബളവുമായി തട്ടിച്ചു നോക്കുമ്ബോള്‍ ബംഗാള്‍ എംഎല്‍എമാരുടെ ശമ്ബളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments