Sunday, September 8, 2024

HomeNewsIndiaഅഴിമതി കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

അഴിമതി കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: തെലങ്കു ദേശം പാര്‍ട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു അറസ്റ്റില്‍. നന്ദയാല്‍ പൊലീസാണ് ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.

ഡി.ഐ.ജി രഘുരാമി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ആ.കെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന നായിഡുവിന്റെ ക്യാമ്ബിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊലീസെത്തുമ്ബോള്‍ നായിഡു കാരവനില്‍ വിശ്രമിക്കുകയായിരുന്നു.

പൊലീസിന് ടി.ഡി.പി പ്രവര്‍ത്തകരില്‍ നിന്നും കടുത്ത പ്രതിരോധം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. നായിഡുവിന് സുരക്ഷ നല്‍കുന്ന എസ്.പി.ജി സംഘവും പൊലീസിനെ പ്രതിരോധിച്ചു. നിയമപ്രകാരം രാവിലെ അഞ്ചര വരെ ആരെയും നായിഡുവിന് അടുത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് എസ്.പി.ജി സംഘം നിലപാടെടുത്തു.

പിന്നീട് ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശ് സ്കില്‍ ഡെവലപ്മെന്റ് അഴിമതിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഡി.ഐ.ജി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments