Sunday, September 8, 2024

HomeNewsIndiaഅഴിമതികേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല

അഴിമതികേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല

spot_img
spot_img

അമരാവതി: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു റിമാൻഡില്‍. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനെ കോടതി 14 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.വിജയവാഡ എസിബി (അഴിമതി വിരുദ്ധ ബ്യൂറോ) കോടതിയുടേതാണ് വിധി. രാജമുദ്രി ജയിലിലാണ് നായിഡുവിനെ പാര്‍പ്പിക്കുക. കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.

ആന്ധ്രപ്രദേശ് സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റെ മറവില്‍ നടന്ന 550 കോടി രൂപയുടെ അഴിമതിക്കേസിലാണ് നായിഡുവിനെ നന്ത്യാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ നായിഡുവിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ നായിഡു ഈ മാസം 23 വരെ ജയിലില്‍ തുടരും. നേരത്തെ പോലീസ് നായിഡുവിനെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. ടി ഡി പിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും കോടതി വളപ്പില്‍ എത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments