Sunday, September 8, 2024

HomeNewsIndiaജി20; ഇന്ത്യയുടെ സംഘാടനത്തെ പ്രശംസിച്ച്‌ അന്റോണിയോ ഗുട്ടെറസ്

ജി20; ഇന്ത്യയുടെ സംഘാടനത്തെ പ്രശംസിച്ച്‌ അന്റോണിയോ ഗുട്ടെറസ്

spot_img
spot_img

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ രാജ്യത്തിൻറെ വിജയകരമായ സംഘാടനത്തെ പ്രശംസിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ഇന്ത്യയെ പ്രശംസിക്കുന്നതിനിടയില്‍ അദ്ദേഹം മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും ഗാന്ധിജിയുടെ മാതൃക ആരും മറക്കരുതെന്നും വ്യക്തമാക്കി. ജി 20 ഉച്ചകോടിക്കായി താന്‍ ഇന്ത്യയില്‍ പോയിട്ടുണ്ടെന്നും ഗാന്ധിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സെപ്തംബര്‍ 9, 10 തീയതികളില്‍ ഇന്ത്യൻ പ്രസിഡന്റിന്റെ കീഴില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഗുട്ടെറസ് ഡല്‍ഹിയില്‍ എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, യു.കെ പ്രധാനമന്ത്രി ഋഷി സുനാക്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നി ലോകനേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments