Sunday, September 8, 2024

HomeNewsIndiaമണിപ്പൂര്‍ വീഡിയോ പങ്കുവെച്ചതിന് കേസ്‌ : മധ്യപ്രദേശില്‍ വൈദികൻ ജീവനൊടുക്കി

മണിപ്പൂര്‍ വീഡിയോ പങ്കുവെച്ചതിന് കേസ്‌ : മധ്യപ്രദേശില്‍ വൈദികൻ ജീവനൊടുക്കി

spot_img
spot_img

ന്യൂഡല്‍ഹി : മണിപ്പുര്‍ വിഷയത്തിലെ വീഡിയോ സാമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് ക്രിമിനല്‍ കേസടുത്തതിനെ തുടര്‍ന്ന് വൈദികൻ ജീവനൊടുക്കി.

സീറോ മലബാര്‍ സഭയിലെ വൈദികനും സാഗര്‍ അതിരൂപതാംഗവുമായ ഫാദര്‍ അനില്‍ ഫ്രാൻസിസ് (40) ആണ് മരിച്ചത്. മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ചുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

ഇതിനെ തുടര്‍ന്ന് വൈദികൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നാണ് ബിഷ്പ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്. സെപ്തംബര്‍ 14നാണ് മൃതദേഹം കണ്ടെത്തിയത്.

മധ്യപ്രദേശ് സ്വദേശിയാണ് അനില്‍ ഫ്രാൻസിസ്. 13ന് ബിഷപ് ഹൗസ് സന്ദര്‍ശിച്ച അനില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കാണാതാവുകയായിരുന്നു. പിന്നേറ്റ് കൻടോണ്‍മെന്റ് പ്രദേശത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യക്കുറിപ്പില്‍ തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന് പറയുന്നത്. ആഗ്രഹം പോലെ സംസ്കാരം നടത്തുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments