Sunday, September 8, 2024

HomeNewsIndiaരാജീവ് ഗാന്ധിയുടെ സ്വപ്നം; വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

രാജീവ് ഗാന്ധിയുടെ സ്വപ്നം; വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

spot_img
spot_img

ഡല്‍ഹി: രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാഗാന്ധി. വനിത ശാക്തീകരണത്തിന്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമായിരുന്നു. ഒബിസികള്‍ക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബില്‍ പാസാക്കണം. ബില്‍ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജാതി സെന്‍സെവും വൈകരുതെന്ന് സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് വനിത ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

അതേ സമയം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് ചൊവ്വാഴ്ച്ച പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments