Sunday, September 8, 2024

HomeNewsIndiaവനിതാ സംവരണ ബില്‍ ലോക്സഭ പാസ്സാക്കി; 454 എം.പിമാര്‍ പിന്തുണച്ചു

വനിതാ സംവരണ ബില്‍ ലോക്സഭ പാസ്സാക്കി; 454 എം.പിമാര്‍ പിന്തുണച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ (നാരി ശക്തി വന്ദൻ ബിൽ) ലോക്സഭ പാസ്സാക്കി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിനിട്ടപ്പോൾ അനുകൂലിച്ച് 454 വോട്ടും എതിർത്ത് 2 വോട്ടും ലഭിച്ചു.

നാളെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമാകും. സംവരണം നടപ്പാക്കുന്നതോടെ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 181 ആയി ഉയരും .

ബില്ലിന്മേലുള്ള ചർച്ചയിൽ 60 എംപിമാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധി ബില്ലിനെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഒബിസി സംവരണം കൂടാതെ ഈ ബിൽ അപൂർണ്ണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ ബില്ലിലൂടെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുമെന്ന് വനിതാ സംവരണ ബിൽ ചർച്ച ചെയ്യുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്ലാണ് ലോക്സഭ പാസ്സാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments