Sunday, September 8, 2024

HomeNewsIndiaവനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

spot_img
spot_img

ന്യൂഡല്‍ഹി : വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു.

ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്

ഇലക്‌ട്രോണിക് രീതിയിലാണ് രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ലോക്‌സഭയില്‍ പരമ്ബരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലില്‍ വോട്ടെടുപ്പ് നടന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നിരിക്കുന്നത്.

എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് ലോക്‌സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് ഇന്നലെ നടന്നത്. ബില്‍ പാസാക്കിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments