Sunday, September 8, 2024

HomeNewsIndiaസനാതന ധര്‍മത്തിന്‌ എതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്‌

സനാതന ധര്‍മത്തിന്‌ എതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്‌

spot_img
spot_img

ന്യൂഡല്‍ഹി: സനാതനധര്‍മത്തിന് എതിരായ വിമര്‍ശനങ്ങളുടെ പേരില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്.

തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ ബി ജഗന്നാഥൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനിരുദ്ധാബോസ്, ബേലാത്രിവേദി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഉദയാനിധി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ നോട്ടീസ് അയക്കാൻ നിര്‍ദേശിച്ചത്. ഉദയനിധി സ്റ്റാലിന് പുറമേ മന്ത്രി പി കെ ശേഖര്‍ബാബു, എ രാജ എംപി, ഡിഎം കെ പ്രസിഡന്റ് വീരമണി കെ വീരമണി, തമിഴ്നാട് ന്യൂനപക്ഷ കമീഷൻ ചെയര്‍മാൻ പീറ്റര്‍ അല്‍ഫോണ്‍സ് തുടങ്ങിയവര്‍ക്ക് എതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം, ഹരിദ്വാര്‍ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിന് ഒപ്പം സനാതനധര്‍മവിമര്‍ശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments