Sunday, September 8, 2024

HomeNewsIndiaഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഐഎ

ഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഐഎ

spot_img
spot_img

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവനും ഖലിസ്ഥാന്‍ ഭീകരനുമായ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ ചണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്വത്തുവകകളും എന്‍ഐഎ കണ്ടുകെട്ടി. കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എന്‍ഐഎ ആരംഭിക്കുകയും ചെയ്തു.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ 22 ക്രിമിനല്‍ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു മടങ്ങണമെന്നു പന്നു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മൊഹാലിയിലെ എന്‍ഐഎ കോടതിയാണു ഹര്‍ദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments