Sunday, September 8, 2024

HomeNewsIndiaഡൽഹിയില്‍ വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; കേസെടുത്ത് പോലീസ്

ഡൽഹിയില്‍ വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; കേസെടുത്ത് പോലീസ്

spot_img
spot_img

രാജ്യതലസ്ഥാനത്ത് വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്ലൈഓവറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പോലീസ് ഉദ്യോഗസ്ഥരെത്തി ഇത് മായ്ച്ച്‌ കളയുകയായിരുന്നു. വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഇതിന്റെ ഭാഗമായി പരിശോധിക്കും.

ഈ മാസം ആദ്യവും സമാന രീതിയില്‍ ഖാലിസ്ഥാൻ ഭീകരരെ പിന്തുണച്ച്‌ കൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3500 ഡോളറോളം പ്രതിഫലമായി കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ആണ് ഇവര്‍ക്ക് പണം നല്‍കിയത്. ചുവരെഴുത്തിന് 7000 ഡോളറാണ് പ്രതിഫലമായി പറഞ്ഞത്. സമൂഹമാദ്ധ്യമം വഴിയാണ് ഭീകരര്‍ ഇവരുമായി ബന്ധപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments