Sunday, September 8, 2024

HomeNewsIndiaകലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മണിപ്പൂരില്‍ പ്രമുഖ സിനിമാതാരം ബിജെപി വിട്ടു

കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മണിപ്പൂരില്‍ പ്രമുഖ സിനിമാതാരം ബിജെപി വിട്ടു

spot_img
spot_img

ഇംഫാല്‍: കലാപം നിയന്ത്രിക്കുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച്‌ പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാര്‍ കൈക്കു (സോമേന്ദ്ര) ബിജെപിയില്‍ നിന്നു രാജിവച്ചു.കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥികള്‍ കൂടി മണിപ്പൂരില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാറിന്‍റെ രാജി.

രണ്ട് കുക്കി സിനിമകളുള്‍പ്പെടെ 400ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാജ്കുമാര്‍ ബിജെപി സംസ്ഥാന ഭാരവാഹികള്‍ക്ക് ബുധനാഴ്ച രാജിക്കത്ത് കൈമാറി.

ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ രാജ്കുമാര്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് താരം ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. തന്‍റെ പ്രഥമ പരിഗണന ജനങ്ങള്‍ക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.

നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണ വിധേയമാക്കാൻ സര്‍ക്കാര്‍ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments