Friday, September 20, 2024

HomeNewsIndiaരാജ്യത്തെ ആദ്യ വന്ദേ മെട്രോ അഹമ്മദാബാദ്-ഭുജ് പാതയിൽ

രാജ്യത്തെ ആദ്യ വന്ദേ മെട്രോ അഹമ്മദാബാദ്-ഭുജ് പാതയിൽ

spot_img
spot_img

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ അഹമ്മദാബാദ്- ഭുജ് പാതയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. തിങ്കളാഴ്ച ഗുജറാത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി മറ്റു ട്രെയിനുകൾക്കൊപ്പം ആണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക.

അത്യാധുനിക സജ്ജീകരണങ്ങളോടെ പൂർണ്ണമായി ശീതീകരിച്ച ട്രെയിൻ ആണിത്. 9 സ്റ്റേഷനുകളിൽ നിർത്തി അഞ്ചു മണിക്കൂറും 45 മിനിറ്റ് കൊണ്ട് 360 കിലോമീറ്റർ സഞ്ചരിച്ച് അഹമ്മദാബാദ് ഭുജ് വന്ദേ ഭാരത് ട്രെയിൻ എത്തിചേരും.

പൂർണമായും എയർകണ്ടീഷൻ ചെയ്ത കോച്ചുകളും ‘കവാച്ച്’ ആൻ്റി-കൊളിഷൻ സംവിധാനവും മറ്റ് അത്യാധുനിക സവിശേഷതകളും ഉള്ള തദ്ദേശീയ സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സർവീസിൻ്റെ മാതൃകയിലാണ് ‘വന്ദേ മെട്രോ’ എന്ന ആശയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കോലാപ്പൂർ-പൂനെ, പൂനെ-ഹുബ്ബള്ളി, നാഗ്പൂർ-സെക്കന്ദരാബാദ്, ആഗ്ര കാന്ത് മുതൽ ബനാറസ്, ദുർഗ്-വിശാഖപട്ടണം എന്നിങ്ങനെയുള്ള റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. ഗാന്ധിനഗറിൽ RE-INVEST 2024 ൻ്റെ ഉദ്ഘാടനവും 8000 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രിയുടെ മറ്റ് കാര്യ പരിപാടികളിൽ ഉൾപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments