ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ മികച്ച പോളിങ്ങ്. വൈകീട്ട് അഞ്ച് വരെ 58.19 ശതമാനമാണ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് അവസാനിച്ചത്.
ജമ്മുവിലെ ഇൻഡർവാളിലാണ് ഉയർന്ന പോളിങ്, 80.06 ശതമാനം. പാഡർ-നാഗ്സെനിയിൽ 76.80, കിഷ്ത്വാറിൽ 75.04 എന്നിങ്ങനെയാണ് മറ്റ് ഉയർന്ന ശതമാനം രേഖപ്പെടുത്തിയ മണ്ഡലങ്ങൾ. കശ്മീർതാഴ്വരയിൽ പഹൽഗാമിാണ് ഉയർന്ന പോളിങ്. 67.86 ശതമാനം പേർ വോട്ട് ചെയ്തു. ഡി.എച്ച് പോറയിൽ 65.21ശതമാനാമാണ് പോളിങ്. പുൽവാമയിൽ നാല് മണ്ഡലങ്ങളിൽ പോളി-് ശതമാനം 50ലും താഴെയായിരുന്നു. ട്രാളിൽ 45. 58 ശതമാനം വോട്ടർമാർ മാത്രമാണെത്തിയത്.
ആകെയുള്ള 90 സീറ്റുകളിൽ 24 എണ്ണത്തിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മണിക്ക് കനത്ത സുരക്ഷയിലാണ് വോട്ടിങ് ആരംഭിച്ചത്. ജമ്മുവിലും കശ്മീർ താഴ്വരയിലും പോളിങ് ബൂത്തുകളിൽ നീണ്ടനിര ദൃശ്യമായിരുന്നു. 25നാണ് അടുത്ത ഘട്ടം. ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ടേതോടെ അവസാനിക്കും. എട്ടിന് വോട്ടെണ്ണും.