Friday, September 20, 2024

HomeNewsIndiaഅന്ന കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഇര; ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം, മാതാവിന്റെ കുറിപ്പ് ചര്‍ച്ചയായി

അന്ന കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഇര; ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം, മാതാവിന്റെ കുറിപ്പ് ചര്‍ച്ചയായി

spot_img
spot_img

മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

കത്തിൽനിന്ന്:‘‘സ്കൂളിലും കോളജിലും ടോപ്പറായിരുന്ന മകൾ മികച്ച കരിയർ പ്രതീക്ഷിച്ചാണ് ഏൺസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലിക്കു കയറിയത്. എന്നാൽ, വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി.

ഒൗദ്യോഗിക ചുമതലകൾക്കു പുറമേ അധികജോലികൾ മാനേജർ അടിച്ചേൽപിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നു. മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്.

അശ്രാന്തമായി പ്രവർത്തിച്ചെങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും ശാരീരികമായും മാനസികമായും അവളെ ബാധിച്ചു. ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചു. ആളുകളെയോ പ്രാദേശിക ഭാഷയോ അറിയാത്ത പുതിയ നഗരത്തിൽ പൊരുത്തപ്പെടാൻ പാടുപെടുന്ന പുതിയ ജീവനക്കാരിയായ അവൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല.

ഇൗ കോർപറേറ്റ് തൊഴിൽ സംസ്കാരമാണ് മകളുടെ ആരോഗ്യം നശിപ്പിച്ചതും മരണത്തിലേക്കു തള്ളിവിട്ടതും. ഇൗ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. മറ്റാർക്കും ഇൗ ഗതി ഉണ്ടാകരുത്.’’

ഇൗ വർഷം മാർച്ചിൽ പുണെയിൽ ജോലിക്കു ചേർന്ന അന്ന ജൂലൈ 20നാണ് മരിച്ചത്. ജൂലൈ ആറിന് അന്നയുടെ സിഎ ബിരുദസമർപ്പണച്ചടങ്ങിനു പുണെയിലെത്തിയ താനും ഭർത്താവും അവളുടെ മോശം അവസ്ഥ കണ്ട് ഞെട്ടിയെന്ന് അമ്മ കത്തിൽ സൂചിപ്പിക്കുന്നു. ഡോക്ടറെ കാണിച്ചപ്പോൾ അന്നയ്ക്ക് ആവശ്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പറഞ്ഞത്.

ദീർഘനേരത്തെ ജോലി കാരണം മിക്ക ദിവസവും രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് അന്ന താമസസ്ഥലത്തെത്തിയിരുന്നത്. പലപ്പോഴും വേഷം മാറ്റാൻ പോലും കഴിയാതെ കിടക്കയിലേക്ക് ക്ഷീണിച്ചുവീഴുന്ന അവസ്ഥയായിരുന്നു. ബിരുദസമർപ്പണ ദിവസം പോലും വീട്ടിലിരുന്ന് ദീർഘനേരം അവൾക്ക് ജോലി ചെയ്യേണ്ടി വന്നതായും തങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ മകൾക്കു കഴിയാതെ പോയതായും അമ്മ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments