Friday, October 18, 2024

HomeNewsIndiaഡിഎംകെയെ നയിക്കാന്‍ പുതു തലമുറ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സത്യപ്രതിജ്ഞ ഇന്ന്

ഡിഎംകെയെ നയിക്കാന്‍ പുതു തലമുറ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സത്യപ്രതിജ്ഞ ഇന്ന്

spot_img
spot_img

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍രെ പുത്രനും നിലവില്‍ യുവജനക്ഷേമവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും. ഇന്ന്് ഉദയനിധി ഉള്‍പ്പെടെ നാലു മന്ത്‌രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ഇതോടെ ഡിഎംകെയുടെ നേതൃത്വം പുതുതലമുറയുടെ കൈകളിലേക്ക് സ്റ്റാലിന്‍ കൈമാറുന്നതിന്റെ തുടക്കമെന്ന് ഇതിനെ വ്യാഖ്യാനിക്കാം.
മുമ്പ് കള്ളപ്പണക്കേസില്‍ രാജി വെയ്‌ക്കേണ്ടി വന്ന വി.സെന്‍തില്‍ ബാലാജി അടക്കം നാലു പേര്‍ മന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. കള്ളപ്പണ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയില്‍ മോചിതന്‍ ആയത്.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നല്‍കിയിട്ടുണ്ട്. 46-ാം വയസില്‍ ആണ് ഉദയനിധി മന്ത്രിസഭായില്‍ രണ്ടാമന്‍ ആകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments