Tuesday, October 22, 2024

HomeNewsIndiaസ്ത്രീ സമത്വത്തിനു പോരാടിയ വനിതകള്‍ക്ക് ആദരവ്

സ്ത്രീ സമത്വത്തിനു പോരാടിയ വനിതകള്‍ക്ക് ആദരവ്

spot_img
spot_img

ന്യൂഡല്‍ഹി: പതിറ്റാണ്ടു നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ ചരിത്രം തിരുത്തി സ്ത്രീകള്‍ക്ക് നാവിക സേനയില്‍ സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന് കോടതിയില്‍ പൊരുതി നേടിയ വിജയ ശില്പികളായ ആറ് വനിതകളെ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (ഡി.എം.സി) ആദരിച്ചു.

ഇന്ത്യന്‍ നേവിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട അഞ്ച് നേവി ലേഡി ഓഫീസര്‍സ് ഐതിഹാസിക കോടതി വിധിയിലൂടെ നേടിയ വിജയത്തിന് ശേഷം അവരുടെ അതി പ്രഗത്ഭയായ അഭിഭാഷകക്കൊപ്പം ഡിഎംസി യുടെ യുടെ ആദരവ് ഏറ്റു വാങ്ങാന്‍ എത്തി. കഴിഞ്ഞ ദിവസം വൈഎംസിഎ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ചടങ്ങില്‍ ഡി.എം.സി ചെയര്‍പേഴ്‌സണ്‍ അഡ്വ.ദീപാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

രക്ഷാധികാരിയും മുന്‍ അംബാസഡറുമായ കെ.പി ഫാബിയന്‍, ഡി.എം എ പ്രസിഡണ്ട് കെ രഘുനാഥ്, സിനിയര്‍ ജെര്‍ണലിസ്റ്റ് എ.ജെ ഫിലിപ്പ്, പ്രസന്ന കുമാര്‍ ഐഎഎസ്, മാതൃഭൂമി കറസ്‌പോണ്ടന്‍റ് അശോകന്‍ , കാര്‍ട്ടൂണിസ്‌റ് സുധീര്‍നാഥ്, ശാന്തിഗിരി മഠ അചാര്യന്‍ സ്വാമി സായൂജ്യ നാഥ്, കേരള ഹൌസ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി തോമസ്, ഡോ. ആല്‍ബര്‍ട്ട്, ബെറ്റി ഫിലിപ്പ്, സോണി പാലക്കൂന്നേല്‍ , നെല്‍സണ്‍ വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

ഡി.എം സി സെക്രട്ടറി ‘ ജയരാജ് നായര്‍ സ്വാഗതവും, മിസ്സ്. അലീന നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ധീര വനിതകളായ കമാന്‍ഡര്‍മാരായ ആര്‍ പ്രസന്ന ചെന്നൈ, സുമിതാ ബലൂണി ഡറാഡൂണ്‍, സരോജ് ദാക്കാ ദാക്കാ ജയ്പൂര്‍ , പ്രസന്ന ഇടയില്ലം കേരളം,പൂജാ ചബ്ര ഹരിയാന, അഭിഭാഷക പൂജാ ദര്‍ കാഷ്മീര്‍ എന്നിവര്‍ക്ക് ഡിഎംസിയുടെ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments