ഡല്‍ഹി: പാര്‍ട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ആശിര്‍വാദം തനിക്കുണ്ട്. പാര്‍ട്ടിയുടെ താഴേതട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് താന്‍. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങള്‍ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികള്‍ പ്രചാരണം നടത്തുന്നതിനോട് ഖാര്‍ഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കള്‍ സ്വമേധയാ തനിക്ക് പിന്തുണ നല്കുന്നുതാണ്. അഭ്യര്‍ത്ഥന മാനിച്ച് മൂന്ന് പേര് രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിന് മുംബൈയില്‍ പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം ഒരുക്കി.