Sunday, September 8, 2024

HomeNewsIndiaകാറിടിച്ച്‌ സ്ത്രീമരിച്ചു; കന്നട നടൻ നാഗഭൂഷണ അറസ്റ്റില്‍

കാറിടിച്ച്‌ സ്ത്രീമരിച്ചു; കന്നട നടൻ നാഗഭൂഷണ അറസ്റ്റില്‍

spot_img
spot_img

ബെംഗളൂരു: കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാര്‍ പാഞ്ഞുകയറി സ്ത്രീ മരിച്ചു. പ്രേമ എസ് (48) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കൃഷ്ണ (58)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാഗഭൂഷണയെ പോലീസ് അറസ്റ്റ് ചെയ്തു.

വസന്തപുര മെയിൻ റോഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. നടപ്പാതയിലൂടെ നടന്നുവരികയായിരുന്നു പ്രേമയും കൃഷ്ണയും. ഈ സമയത്ത് ഉത്തരഹള്ളി ഭാഗത്തുനിന്ന് കോനൻകുണ്ടേ ക്രോസ് ഭാഗത്തേക്ക് വരികയായിരുന്ന നാഗഭൂഷണ സഞ്ചരിച്ചിരുന്ന കാര്‍ ദമ്ബതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ വൈദ്യുത കാലിലിടിച്ചാണ് കാര്‍ നിന്നത്.

അശ്രദ്ധമായാണ് നാഗഭൂഷണ കാറോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രേമ മരിച്ചത്. കൃഷ്ണ ചികിത്സയില്‍ തുടരുകയാണ്. കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് പരിധിയിലാണ് അപകടം നടന്നത്. സംഭവം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി നാഗഭൂഷണയെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമയില്‍ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നാഗഭൂഷണ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments