Sunday, September 8, 2024

HomeNewsIndiaഗാന്ധി സ്മരണയില്‍ രാജ്യം,രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ത്ഥന

ഗാന്ധി സ്മരണയില്‍ രാജ്യം,രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ത്ഥന

spot_img
spot_img

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ഗാന്ധി സ്മരണയില്‍ രാജ്യം. സഹനത്തിന്റെയും, കാരുണ്യത്തിന്റെയും വഴിയില്‍ സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാ ഗാന്ധി.

അദ്ദേഹത്തിന്റെ 154-ാം ജന്മദിനത്തില്‍ രാജ്യമെങ്ങും വിപുലമായ പരിപാടികളും ശുചീകരണ യജ്ഞങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘മഹാത്മാ ഗാന്ധിയെ ബാപ്പു അല്ലെങ്കില്‍ രാഷ്ട്രപിതാവ് എന്ന് സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. ബാപ്പുവിന്റെ കാലാതീതമായ പഠന തന്ത്രങ്ങള്‍ എല്ലാവരുടെയും പാത പ്രകാശിപ്പിക്കുന്നതാണ്’- പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് രാജ്ഘട്ടിലെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments