Sunday, September 8, 2024

HomeNewsIndiaഭൂമി തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറുപേരെ വെടിവച്ചുകൊന്നു

ഭൂമി തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറുപേരെ വെടിവച്ചുകൊന്നു

spot_img
spot_img

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍ ആറുപേരെ വെടിവച്ചുകൊന്നു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

മരിച്ചവരില്‍ രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു.

ഫത്തേപൂരിനടുത്തുള്ള രുദ്രപൂര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പ്രദേത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഈ കുടുംബങ്ങള്‍ തമ്മില്‍ ഭൂമിയെ ചൊല്ലിത്തര്‍ക്കമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമാരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ വെടിവയ്പിലേക്ക് നീങ്ങുകയും ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments