Sunday, September 8, 2024

HomeNewsIndiaഡല്‍ഹിയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റില്‍

ഡല്‍ഹിയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐ എസ് ഭീകരൻ പിടിയില്‍. ഷാഫി ഉസാമയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. എൻ.ഐ.എ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാം.

കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലാകുന്നത്.

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഐഎസ് ഭീകരനാണ് ഇയാള്‍. ഭീകരവിരുദ്ധ ഏജൻസിയുടെ വൻ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയില്‍ പിടിയിലാകുകയായിരുന്നു. രാവിലെ നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലായിരുന്നു ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

ഷാനവാസ് ഐഎസ്‌ഐഎസ് പൂനെ കേസില്‍ പ്രതിയാണ്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഡല്‍ഹി സ്വദേശിയാണ് ഷാനവാസ് എന്നാണ് വിവരം. നേരത്തെ പൂനെയില്‍ വെച്ച്‌ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments