Sunday, September 8, 2024

HomeNewsIndiaആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം; ന്യൂസ് ക്ലിക്ക് റെയ്ഡിനെ അപലപിച്ചു സിപിഎം പിബി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം; ന്യൂസ് ക്ലിക്ക് റെയ്ഡിനെ അപലപിച്ചു സിപിഎം പിബി

spot_img
spot_img

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് റെയ്ഡിനെ അപലപിച്ചു സിപിഎം പോളിറ്റ് ബ്യൂറോ. ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അതിരാവിലെ നിരവധി പത്രപ്രവര്‍ത്തകരുടെയും, സ്റ്റാൻഡ് – അപ്പ് കോമഡിയന്മാരുടെയും, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക ചരിത്രകാരന്മാര്‍, നിരൂപകര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.

യുഎപിഎയുടെ പല വിഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് പൊലീസ് ക്രൂരത അരങ്ങേറിയത് , പിബി പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജൻസികളെ മോദി സര്‍ക്കാര്‍ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോണ്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കസ്മീര്‍ വാല, വയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെയും കേന്ദ്ര ഏജൻസികളുടെ നടപടികളുണ്ടായി.

സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച്‌ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.

നേരത്തെ ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments