Sunday, September 8, 2024

HomeNewsIndiaന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കുന്നു

ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കുന്നു

spot_img
spot_img

ഡല്‍ഹി: പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെസമീപിക്കാനൊരുങ്ങി ന്യൂസ് ക്ലിക്ക് . ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് അറസ്റ്റ് എന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്‌.ആര്‍ മേധാവിയയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ വൻ പ്രതിഷേധമാണ് നടക്കുന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതരാം യെച്ചൂരിയുടെ വീട്ടിലടക്കം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും പ്രതിഷേധമറിയിച്ചിട്ടുണ്ട്.ഇന്ന് വൈകീട്ട് വിവിധ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തില്‍ അപലപിച്ചു കൊണ്ട് എഡിറ്റേര്‍സ് ഗില്‍ഡ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, കെ.യു.ഡബ്ല്യു.ജെ, ഡി.യു.ജെ എന്നീ സംഘടനകള്‍ രംഗത്തുവന്നിരുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് മുമ്ബാകെ ഇക്കാര്യം ഉന്നയിക്കാനാണ് മാധ്യമ സംഘടനകളുടെ തീരുമാനം.

ഇന്നലെ 46 ഓളം പേരെ ചോദ്യം ചെയത് വിട്ടയച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments