Sunday, September 8, 2024

HomeNewsIndiaസിക്കിമിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 40 ആയി

സിക്കിമിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 40 ആയി

spot_img
spot_img

ന്യൂഡല്‍ഹി: സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ ഏഴ് സൈനികര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. പ്രളയത്തില്‍ കുടുങ്ങിയ ആയിരങ്ങള്‍ക്കായി സൈന്യം വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സിക്കിമിലെ മേഘസ്‌ഫോടനത്തെത്തുടര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. വെള്ളപ്പൊക്കമുണ്ടായിട്ട് ഇത് മൂന്നാം ദിവസം ആണ്.

ഡൗണ്‍സ്ട്രീം സെര്‍ച്ച്‌ ആൻഡ് റെസ്ക്യൂ ടീമുകള്‍ ഒറ്റരാത്രി കൊണ്ട് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലാച്ചനിലും ലാച്ചുങ്ങിലും മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. മോട്ടോര്‍ സൈക്കിളില്‍ പോയ 3,150 പേരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ എല്ലാവരെയും ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പതക് പറഞ്ഞു.

മറ്റൊരു ഹിമ തടാകം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാല്‍ യാത്ര നീട്ടിവെയ്ക്കാൻ അധികൃതര്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments